വിവാദങ്ങളുടെ തോഴിയാണ് നടി രാധിക ആപ്തെ. സെക്സിന്റെ അതിപ്രസരമുള്ള രംഗങ്ങളില്‍ പോലും അഭിനയിച്ചാണ് ആദ്യം അവര്‍ വിവാദത്തിലേറിയത്. പിന്നീട് ചില സൂപ്പര്‍ താരങ്ങള്‍ക്കെതിരേ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പ്രമുഖരുടെ ശത്രുത സമ്മാനിച്ചു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലാണ് അവര്‍ നടത്തുന്നത്.
ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോകുകയായിരുന്നു. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാന് എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഭാഗ്യം കൊണ്ട് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ഏതായാലും എനിക്കൊപ്പം നിന്നു. എന്നോട് മാപ്പു പറഞ്ഞ ശേഷമാണ് പ്രശ്നം അവസാനിച്ചത്-രാധിക പറയുന്നു.
തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തിയിരുന്നു. നേഹ ദൂപിയ അവതാരകയാകുന്ന ഒരു ടോക്ക് ഷോയിലാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. അതെന്റെ സെറ്റിലെ ആദ്യത്തെ ദിവസമായിരുന്നു. പ്രമുഖനായ തെന്നിന്ത്യന്‍ നായകന് എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി.
ഞാന്‍ ഞെട്ടി പോയി. കാരണം ഞങ്ങള്‍ ഇതിന് മുന്‍പ് കണ്ടിട്ട് പോലും ഇല്ലായിരുന്നു. പെട്ടെന്ന് തോന്നിയ വികാരത്തില്‍ ഞാനയാളുടെ മുഖത്തടിച്ചു- രാധിക വ്യക്തമാക്കി. 2012ല്‍ പ്രകാശ് രാജിന്റെ ധോനി എന്ന ചിത്രത്തിലൂടെയാണ് രാധിക തമിഴിലെത്തുന്നത്. പിന്നീട് നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ട രാധിക സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി കബാലിയിലും അഭിനയിച്ചു.