ബിഗ്‌ബോസില്‍ നിന്നു പുറത്തായ ബഷീര്‍ ബഷി 85 ദിവസങ്ങള്‍ക്കു ശേഷം നാട്ടിലെത്തി ! എയര്‍പോര്‍ട്ടില്‍ ബഷീറിനെ സ്വീകരിച്ചത് രണ്ടു ഭാര്യമാരും ചേര്‍ന്ന്; വീഡിയോ കാണാം…

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായിട്ടും ബഷീര്‍ ബാഷി ഹാപ്പിയാണ്. റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ ഉടന്‍ കേരളത്തിലേക്ക് വിമാനം കയറിയ ബഷീറിന് വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം. രണ്ടു ഭാര്യമാരും കുഞ്ഞും ബന്ധുക്കളും ബഷീറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബഷീര്‍ പോകുന്നതില്‍ ദുഖത്തിലായിരുന്നു ഹൗസ്. ശ്രീനിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ യാത്ര പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്ന സന്തോഷമാണ് ഇന്നലെ മോഹന്‍ലാലിനോട് ബഷീര്‍ പങ്കുവെച്ചത്. ബിസിനസും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീര്‍ വ്യക്തമാക്കി. പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

പാത്രം കഴുകല്‍, സ്വന്തമായി വസ്ത്രം കഴുകുന്നത് ഇവയെല്ലാം ഒരനുഭവമായിരുന്നു. കുടുംബത്തെയാണ് കൂടുതല്‍ മിസ്സ് ചെയ്തത്. മക്കളെ വളര്‍ത്താനും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഭാര്യ പെടുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഇപ്പോഴാണ് മനസ്സിലായത്. ഇനി മക്കളോടും കുടുംബത്തോടും ഇരിക്കുമ്പോള്‍ കിച്ചണില്‍ സഹായിക്കുമെന്നും താരം പറയുന്നു. ജയിച്ച് പോകണം എന്ന് വെറുതെ പറഞ്ഞതാണ്. അവിടെ അതിനകത്ത് നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നത് പ്രേക്ഷകര്‍ക്കാണ്. എന്തായാലും പെട്ടു, ഇനി നില്‍ക്കുന്നത് വരെ നില്‍ക്കാം എന്നതായിരുന്നു തീരുമാനം.

ഇത്തവണത്തെ നോമിനേഷന്‍ വന്നപ്പോള്‍ തന്നെ പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു. ഇതേക്കുറിച്ച് കുടുംബാംഗങ്ങളുമായി ഷെയര്‍ ചെയ്തിരുന്നുവെന്നും ബഷീര്‍ പറയുകയുണ്ടായി. എന്നാല്‍ പുറംലോകവുമായി ബന്ധമില്ലാത്ത ഒരു മത്സരാര്‍ത്ഥിക്ക് അതെങ്ങനെ സാധിച്ചുവെന്നാണ് ആളുകള്‍ സംശയിക്കുന്നത്. എന്നാല്‍ പ്രേക്ഷകപിന്തുണ ഏറ്റവുമധികമുള്ള താരങ്ങളില്‍ ഒരാളാണ് പേളി. പേളിയുമായുള്ള പ്രണയം ശ്രീനിഷിനെ സുരക്ഷിതനാക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണെന്നും ബഷീര്‍ പറഞ്ഞു.എന്തായാലും രണ്ടു ഭാര്യമാര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കുന്ന ബഷീറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

Related posts