ന്യൂഡൽഹി: കൂട്ടമാനഭംഗത്തിനു ഇരയാകാൻ തയാറാകുന്ന ബിജെപി നേതാക്കൾക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹരിയാന എഎപി നേതാവ്. ഹരിയാനയിൽ കോളജ് വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട് ബിജെപി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയായിരുന്നു എഎപി നേതാവ് നവീൻ ജെയ്ഹിന്ദിന്റെ വിവാദ പരാമർശം.
ഹരിയാനയിൽ സ്ത്രീകൾ സുരക്ഷിതരല്ല. ആത്മാഭിമാനത്തിനു രണ്ട് ലക്ഷം വിലയിടാൻ ഇവർ ആരാണ്? കൂട്ടമാനഭംഗത്തിനു വിധേയമാകാൻ തയാറുള്ള ബിജെപിക്കാർക്ക് താൻ 10 ലക്ഷം രൂപ നൽകുമെന്നും നവീൻ ജെയ്ഹിന്ദ് പറഞ്ഞു.
ഹരിയാനയിൽ കൗരവരുടെ ഭരണമാണ് നടക്കുന്നത്. എല്ലാ ദിവസവും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അന്ധനായ ദൃതരാഷ്ട്രരുടെ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.