സോഷ്യല്‍മീഡിയയില്‍ ഫോട്ടോ ഇടുന്നവരുടെ ശരിക്കുള്ള ജീവിതാവസ്ഥ കണ്ടാല്‍ ആരുമെന്നു ഞെട്ടും. അത്തരത്തില്‍ ഫേസ്ബുക്കില്‍ തകര്‍പ്പന്‍ ഡിജെയായി തിളങ്ങിയിരുന്ന ഇരുപതുകാരന് നടത്തിയ തട്ടിപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്. എറണാകുളം കുമ്പളങ്ങി സ്വദേശി ഫയാസ് മുബീര്‍ ആണ്് സോഷ്യല്‍മീഡിയയില്‍ കാമുകിമാരെ ഉണ്ടാക്കി രസിച്ചത്.
ചേവായൂരില്‍ 17 കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് കുമ്പളയിലെ ഒരു മൊഞ്ചന്‍ ഫ്രീക്കനിലേക്ക്. പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനായ പയ്യന്റെ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
കുമ്പളയിലെ രണ്ടു സെന്റിലെ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണു വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി.
അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന് ചേര്‍ത്തിരുന്നു. രണ്ടായിരത്തില്‍ അധികം ആളുകളാണു ഫേസ്ബുക്കില്‍ മാത്രം ഫയാസിനു സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണിരുന്നു.
മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയെന്ന് വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണ് വിശേഷണം. കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറുകയും പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണ് നല്‍കിയിരുന്നത്. ഒരാഴ്ച മുമ്പ്് പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇയാള്‍ക്കെതിരേ വേറെയും നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.