ഇന്ധന വിലവർധനയിൽ പിടിച്ചുനിൽക്കാനായില്ല ; സംസ്ഥാനത്ത് സർവീസ് നിർത്തിയത് 1600ൽ അധികം സ്വകാര്യ ബസുകൾ

കോ​ട്ട​യം: ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​നാ​വാ​തെ സം​സ്ഥാ​ന​ത്ത് 1600ൽ ​അ​ധി​കം സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി. നി​യ​മാ​നു​സൃ​ത​മാ​യി ജി ​ഫോം ന​ല്കി​യാ​ണ് സ​ർ​വീ​സ് നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം കോ​ട്ട​യ​ത്തും സം​ജാ​ത​മാ​യെ​ന്നും ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ർ​വീ​സ് നി​ർ​ത്തി വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗം മു​ന്ന​റി​യി​പ്പു ന​ല്കി.

അ​ന്യാ​യ​മാ​യ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് തു​ട​ർ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ല്കാ​ൻ പോ​ലു​മാ​വാ​തെ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് ബ​സു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഡീ​സ​ലി​ന്‍റെ നി​കു​തി കു​റ​യ്ക്കു​ക​യോ ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് യോ​ഗം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​യി​ൽ ക​ന്പ​നി​ക​ളു​ടെ ലാ​ഭം 9.8 ശ​ത​മാ​നം ആ​യി​രു​ന്ന​ത് 15.19 ശ​ത​മാ​നം ആ​യി വ​ർ​ധി​പ്പി​ച്ചു​കൊ​ടു​ത്ത ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ച്ച് ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലെ ബ​സു​ട​മ​ക​ൾ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി സ​മാ​ഹ​രി​ച്ച 31, 59000 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് യോ​ഗ​ത്തി​ൽ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജെ.​ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ബി.​സ​ത്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് ബാ​ബു, ട്ര​ഷ​റ​ർ ഹം​സ എ​രി​ക്കു​ന്ന​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​സു​രേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ ടി.​യു.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts