നെന്മാറ: നെല്ലിയാന്പതിയിലേയ്ക്ക് ബദൽ റോഡ് കെ .ബാബു എം എൽ എ യുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട വനപാതയിലൂടെ യാത്ര നടത്തി. ഇന്നലെ രാവിലെ 10ന് എം.എൽ.എയും സംഘവും നെല്ലിയാന്പതി പുലയൻപാറയിൽ നിന്നും ആറു വാഹനങ്ങളുമായാണ് യാത്ര ചെയ്തത്.
മിന്നാംപാറ ആനമട ,പെരിയചോല, പറന്പികുളം മുപ്പത് ഏക്കർ കോളനി എന്നീ വഴികളിലൂടെ 32 കിലോമീറ്ററോളം യാത്ര ചെയ്ത് മൂന്ന് മണിക്ക് പറന്പിക്കുളത്തെ തേക്കടിയിൽ എത്തുകയും. തേക്കടിയിൽ നിന്ന് മുതലമട, ചമ്മണാംപതി വനപാതയിലൂടെ സംഘംകാൽനടയായി വൈകീട്ട് ഏഴിന് സംഘം ചമ്മണാംപതിയിൽ എത്തി.
ചമ്മണാംപതിയിൽ നിന്നും തേക്കടിയിലേയ്ക്ക് 9.2 കിലോമീറ്റർ ദൂരം ഉണ്ട്. ഏഴു കിലോമീറ്റർ സഞ്ചാരയോഗ്യമായ റോഡ് ഉണ്ടെങ്കിലും 2.2 കിലോമീറ്റർ റോഡ് നിർമ്മിച്ചാൽ തേക്കടിയിൽ എത്തിച്ചേരും. തമിഴ്നാടിനെ ആശ്രയിക്കാതെ പറന്പിക്കുളത്തെക്കും നെല്ലിയാന്പതിയിലേയ്ക്കും എത്തിച്ചേരാൻ കഴിയുന്ന ബദൽ റോഡ് നെല്ലിയാന്പതികാർക്ക് അനുഗ്രഹമാകും
.കെ. ബാബു എം എൽ എ ക്കൊപ്പം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. വി .രാമകൃഷ്ണൻ , മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ ,ആർ .ചിത്തിരൻ പിള്ള ,വനം, പോലീസ്, പഞ്ചായത്ത് ,റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായത്.