പതിമൂന്ന് വർഷത്തിന് ശേഷം പി.പി തങ്കച്ചൻ സ്ഥാനമൊഴിയുന്നു; പുതി യുഡിഎഫ് കൺവീനറായി ബെന്നി ബഹനാൻ

തി​രു​വ​ന​ന്ത​പു​രം: ബെ​ന്നി ബ​ഹ​നാ​നെ പു​തി​യ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പി.​പി.​ത​ങ്ക​ച്ച​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ബെ​ന്നി ബ​ഹ​ന്നാ​നെ നി​യ​മി​ച്ച​ത്. ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി ത​ങ്ക​ച്ച​നാ​യി​രു​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്.

നി​ല​വി​ൽ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗ​മാ​യ ബെ​ന്നി ബ​ഹ​നാ​ൻ തൃ​ക്കാ​ക്ക​ര മു​ൻ എം​എ​ൽ​എ​യാ​ണ്. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തേ​ക്ക് ബെ​ന്നി ബ​ഹ​നാ​ന്‍റെ പേ​ര് നേ​ര​ത്തെ ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കെ​പി​സി​സി​യു​ടെ പു​തി​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ണ്‍​വീ​ന​റാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നും ഓ​ർ​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നും കെ. ​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​ഐ. ഷാ​ന​വാ​സ് എ​ന്നി​വ​രെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​കാ​നും ബു​ധാ​നാ​ഴ്ച ഹൈ​ക്കാ​മാ​ൻ‌​ഡ് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Related posts