അടൂർ: മണ്ണടി ഇടയംപാലത്തിനു സമീപം പ്രളയത്തിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഭിത്തി വിണ്ടു കീറിയ വീടുകളിൽ ഭീതിയൊടെ കുടുംബങ്ങൾ മണ്ണടി താഴം ഇടയൻ പാലത്ത് ഹരീഷ് ഭവനിൽ ഹരിദാസൻ പിള്ളയുടെ വീടിന്റെ ഭിത്തിയ്ക്കാണ് നാശം നേരിട്ടത്. കെട്ടിടത്തിന്റെ അടുക്കള ഭിത്തി വീണ്ടുകീറിയ നിലയിലാണ്. കല്ലടയാറ്റിൽ ജലനിരപ്പുയർന്നതോടെയാണ് ഈഭാഗത്ത് വെള്ളം കയറിയത്.
അടുക്കളയും രണ്ട് ചെറിയ മുറികളും ചായ്പ്പുമാണുള്ളത്. സമീപത്ത് കൂടി കടന്നുപോകു ന്ന കടമ്പനാട്-ഏനാത്ത് – ഏഴംകുളം മിനി ഹൈവേയിലൂടെ വാഹനങ്ങൾ പോകുമ്പോൾ വീടിന് കുലു ക്കം അനുഭവപ്പെടുന്നതായി ഹരിദാസൻ പിള്ള പറഞ്ഞു. ഹരിദാസൻ പിള്ളയും ഭാര്യയും മക്കളും അമ്മയും ഉൾപ്പടെ ഏഴ് പേർ ഈ ചെറിയ വീട്ടിലാണ് അന്തിയുറങ്ങുന്നത്.
സമീപത്തെ തോടിന്റെ സംരക്ഷണഭിത്തി ഉയർത്തി കെട്ടിയാൽ വെള്ളപ്പൊക്ക ഭീഷണിക്ക് ഒരു പരിധി വരെ പരിഹാരമാകും. സമീപത്തെ സരസ്വതിഭവനം മണികണ്ഠൻ, സരസ്വതി എന്നിവരുടെ വീടുകൾക്കും നാശം സംഭവിച്ചു. ഇവരുടെ വീടുകളിൽ ഒരാഴ്ചവരെ വെള്ളം കയറി കിടക്കുകയായിരു ന്നു. ഇവിടെ മൂന്ന് വീടുകളിലെ കിണറുകൾ ഇടിഞ്ഞ് താഴ്ന്നു. ഒരു വീട്ടിലെ ശൗചാലയവും തകർന്നിട്ടുണ്ട്.