യാതൊരു ‘ചിന്ത’യും വേണ്ട;  യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷസ്ഥാനത്തിരുത്താൻ ചിന്ത ജെറോമിനെ  കൊള്ളില്ല;  ഡി​വൈ​എ​ഫ്ഐ കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​നത്തിലെ ചർച്ച ഇങ്ങനെ….

കോ​ട്ട​യം: യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോ​മി​നെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റ​ണ​മെ​ന്നു ഡി​വൈ​എ​ഫ്ഐ കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കി​ട​ങ്ങൂ​രി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു ച​ർ​ച്ച​യി​ലാ​ണ് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന നേ​താ​വു കൂ​ടി​യാ​യ ചി​ന്ത ജെ​റോ​മി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.‌

യു​വ​ജ​ന ക​മ്മീ​ഷ​ൻ എ​ന്ന സു​പ്ര​ധാ​ന​മാ​യ സ്ഥാ​ന​ത്ത് ഇ​രു​ത്താ​ൻ കൊ​ള്ളാ​ത്ത ആ​ളാ​ണു ചി​ന്ത ജെ​റോ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ഇ​രി​ക്കാ​ൻ നേ​ര​മി​ല്ലെ​ന്നും ബ്യൂ​ട്ടി​പാ​ർ​ല​റി​ലാ​ണു കൂ​ടു​ത​ൽ സ​മ​യ​മെ​ന്നും വ​നി​താ പ്ര​തി​നി​ധി ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. യു​വ​ജ​ന ക​മ്മീ​ഷ​ൻ എ​ന്ന നി​ല​യി​ൽ യു​വ​ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ശ്ന​ത്തി​ലും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ഇ​ട​പെ​ടാ​റി​ല്ല.

ചാ​ന​ൽ ച​ർ​ച്ച​യി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും ഫേ​സ് ബു​ക്കി​ലൂ​ടെ​യും അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു. പ​ല​പ്പോ​ഴും ച​ർ​ച്ച അ​തി​രു​വി​ടു​ന്ന രീ​തി​യി​ലെ​ത്തി​യ​പ്പോ​ൾ പ്ര​സീ​ഡി​യം ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നും ചി​ന്ത​യെ മാ​റ്റ​ണ​മെ​ന്നാ​ണു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി.​കെ. ശ​ശി എം​എ​ൽ​എ​യ്ക്കെ​തി​രെ​യും സ​മ്മേ​ള​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു വ​നി​താ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക ന​ൽ​കി​യ പ​രാ​തി​യി​ൽ പാ​ർ​ട്ടി ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നു പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ഇ​ട​തു സ​ർ​ക്കാ​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ച​ർ​ച്ച​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. ഷം​സീ​റി​നും എം. ​സ്വ​രാ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ര​ണ്ടു പേ​രും എം​എ​ൽ​എ​മാ​രാ​യ​തി​നാ​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മ​ര​രീ​തി​ക​ളെ​ക്കു​റി​ച്ചും വി​മ​ർ​ശ​ന​മു​ണ്ടാ​യി പ​ല​സ​മ​ര​ങ്ങ​ളി​ലും യു​വ​ജ​ന പ്രാ​തി​നി​ധ്യം കു​റ​യു​ന്ന​താ​യും വ​ഴി​പാ​ട് സ​മ​ര​ങ്ങ​ളാ​ണു പ​ല​തെ​ന്നും ച​ർ​ച്ച​യി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്നു.

38 എ​ന്ന പ്രാ​യ​പ​രി​ധി ക​ർ​ശ​ന​മാ​ക്കി​യാ​ണു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ​നി​ന്ന് ഏ​ഴു പേ​രെ ഒ​ഴി​വാ​ക്കി. 19 പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു പു​തി​യ ജി​ല്ലാ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ച​ത്. വ​നി​താ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടു വ​നി​ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ സ​മ​യം ജി​ല്ലാ ട്ര​ഷ​റ​റാ​യി​രു​ന്ന സി.​പി.​ജ​യ​രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ.​ര​ജ്ഞി​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള വി.​എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​ത് വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. സി​പി​എം ജി്ല്ലാ ​സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​നു ത​ന്നെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ ചു​മ​ത​ല. സി​പി​എ​മ്മി​ലെ ഗ്രൂ​പ്പി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ചി​ല​രെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts