സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് നിലാനി. തമിഴ് സീരിയലുകളിലെ നിത്യ സാന്നിധ്യമായ ഇവര്‍ ഒരു മലയാളം സീരിയയിലും അടുത്തിടെ അഭിനയിച്ചിരുന്നു. എന്നാല്‍ നിലാനി ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് മറ്റൊരു കാര്യത്തിലാണ്. കാമുകനായി ഗാന്ധി ലളിത്കുമാര്‍ ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വീണ്ടും ശ്രദ്ധാകേന്ദ്രമായത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.
താനുമായി അടുപ്പമുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ലളിതുമായി പ്രണയത്തിലായിരുന്നില്ല. നിലാനി പറയുന്നതിങ്ങനെ- മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ടു വന്നത്. എന്നാല്‍ ആ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്.
ലളിതിനെ കല്യാണം കഴിച്ചാല്‍ ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്പടനാണെന്ന് ഞാന്‍ മനസിലാക്കുന്നത് പിന്നീടാണ്. അയാളുടെ സഹോദരനും സഹോദരിയും വരെ ലളിതിന് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു.
പല സ്ത്രീകളില്‍ നിന്ന് പണം തട്ടി കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് ഞാന്‍ അയാളുമായി അകലം പാലിച്ചത്. അതോടെ ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. താന്‍ ഒളിവില്‍ പോയിട്ടില്ല. ഞാന്‍ നിങ്ങള്‍ക്കു മുന്പിലുണ്ട്. നിലാനി പറഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറില്‍ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാര്‍ ആത്മഹത്യ ചെയ്യുന്നത്.