ദു​രി​താ​ശ്വാ​സ  സഹായത്തിന്‍റെ പ്രഥമ ലക്ഷ്യം ക്യമ്പിൽ കഴിയുന്നവരുടെ താമസ സൗകര്യം; അനർഹമായി പണം  കൈ​പ്പ​റ്റി​യ അ​ഞ്ഞൂ​റു​പേ​രി​ൽ​നി​ന്നു പ​ണം തി​രി​ച്ചു​പി​ടി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ

തൃ​ശൂ​ർ: ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ അ​ഞ്ഞൂ​റു​പേ​രി​ൽ​നി​ന്നു പ​ണം തി​രി​ച്ചു​പി​ടി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ പ​റ​ഞ്ഞു. നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ചു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ന​ർ​ഹ​രാ​യ​വ​ർ പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടോ​യെ​ന്ന് വീ​ണ്ടും പ​രി​ശോ​ധി​ക്കും.

പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ജി​ല്ല​യി​ൽ 1,06000ത്തി​ല​ധി​കം പേ​ർ​ക്കു ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ന​ല്കി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 3800 രൂ​പ ന​ല്കി​യ​പ്പോ​ൾ​ത​ന്നെ അ​ന​ർ​ഹ​ർ​ക്കു പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​യ​ത്. ചി​ല​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ പ​ണം തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലാ​ണ് പ​ല​ർ​ക്കും പ​ണം കി​ട്ടാ​താ​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ 1,800 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഇ​നി​യും കൂ​ടാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ത​ന്നെ 350 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് ഇ​നി​യും ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്കു താ​മ​സി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​മു​ണ്ടാ​ക്കി ക്യാ​ന്പു​ക​ളി​ൽ​നി​ന്നു മാ​റ്റു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

25 സ്ഥ​ല​ങ്ങ​ളി​ൽ ജി​യോ​ള​ജി വ​കു​പ്പും കെ​എ​ഫ്ആ​ർ​ഐ​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ത്കാ​ലം താ​മ​സി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു മ​ഴ​യും​കൂ​ടി ക​ഴി​ഞ്ഞാ​ലേ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​യോ​ഗ്യ​മാ​ണോ​യെ​ന്നു തീ​രു​മാ​നി​ക്കാ​ൻ സാ​ധി​ക്കൂ. പ്ര​ള​യ​മാ​ലി​ന്യം പൂ​ർ​ണ​മാ​യും മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു കു​ടും​ബ​ശ്രീ വ​ഴി ഒ​രു ല​ക്ഷം രൂ​പ വ​രെ ലോ​ണ്‍ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട് മു​പ്പ​തി​നാ​യി​രം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 28നു ​ലോ​ണ്‍ വി​ത​ര​ണം തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി ല​ഭി​ച്ച ആ​റാ​യി​രം ഗ്യാ​സ് സ്റ്റൗ​ക​ളും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി വി​ത​ര​ണം ചെ​യ്യും. ഇ​തു​വ​രെ 500 എ​ണ്ണം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ​യും മ​റ്റു ന​ഷ്ട​ങ്ങ​ളു​ടെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ളു​ടെ വ്യ​ത്യാ​സം പു​തു​താ​യി തു​ട​ങ്ങി​യ മൊ​ബൈ​ൽ ആ​പ്പ് വ​ഴി പ​രി​ഹ​രി​ക്കും.

Related posts