അനധികൃത ക്വാറിക്കെതിരേ സമരം ചെയ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ ഇപ്പോഴുംകാ​ണാ​മ​റ​യ​ത്ത്; പോലീസിന്‍റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു

മു​ക്കം: ര​ണ്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മ​ര​ഞ്ചാ​ട്ടി​യി​ൽ അ​ഞ്ചോ​ളം വ​രു​ന്ന ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ കൂ​രാ​പ്പ​ള്ളി ബാ​ബു ,പി.​കെ.​ബ​ഷീ​ർ എ​ന്നീ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച​ത്.

മ​ർ​ദ്ദ​ന​മേ​റ്റ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ര​ഞ്ചാ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​നൂ​ർ പൊ​യി​ൽ ക്ര​ഷ​ർ അ​ന​ധി​കൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഭൂ​മി ക​യ്യേ​റി​യാ​ണ് ക്ര​ഷ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്നും ബ​ഷീ​ർ നേ​ര​ത്തെ വി​ജി​ല​ൻ​സി​ൽ പ​രാ​തി​ന​ൽ​കി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് ക്വാ​റി ഉ​ട​മ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ ബ​ഷീ​റി​നെ​യും ബാ​ബു​വി​നെ​യും മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഇ​വ​രെ മ​ർ​ദ്ദി​ച്ച​വ​രെ ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts