നെടുന്പാശേരി: ഏഴു വർഷം ഒളിവിലായിരുന്ന വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽ പോലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്മാർ ചേർന്ന് അറസ്റ്റു ചെയ്തു.
പാലക്കാട് സ്വദേശി അബ്ദുൾ നാസർ (61) ആണു പിടിയിലായത്. ദോഹയിൽനിന്നാണ് ഇയാൾ നെടുന്പാശേരിയിൽ വന്നിറങ്ങിയത്. 2011 മുതൽ ഒളിവിലായ ഇയാളെ പിടികിട്ടാപ്പുള്ളി എന്ന നിലയിൽ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രഹസ്യവിവരത്തെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.