നടന് ഹരിശ്രീ അശോകന്‍ യാത്ര ചെയ്ത ഓട്ടോ അപകടത്തില്‍പ്പെട്ടു. കാക്കനാട് വച്ചായിരുന്നു സംഭവം. ഷൂട്ടിംഗിനിടെയാണ് അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞത്. നടന് നേരിയ പരിക്കുണ്ട്. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ അപകടം.
താരങ്ങള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍ ആയിരുന്നു എടുക്കേണ്ടിയിരുന്നത്. ഷൂട്ടിങ്ങിനിടെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അശോകനൊപ്പം ബിനു ആയിരുന്നു ഓട്ടോയുടെ അകത്ത് ഉണ്ടായിരുന്നത്. ഇവരെ കൂടാതെ അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത് എന്നിവരും ഉണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.