പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തിക്കൊണ്ടിരുന്ന മലയാളി നാവികന് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തില്‍ പറയുന്നു. സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്ന സന്ദേശം പിന്നാലെയെത്തി
എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്. ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റി തിരിച്ചെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.
വഞ്ചിയില്‍ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും താമസിയാതെ അവ തീരുമെന്നും അഭിലാഷ് സന്ദേശത്തിലൂടെ അറയിച്ചിരുന്നു. താമസിയാതെ അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ പറയുന്നത്.