ഇറാനില്‍ ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തിയ ഫുട്ബോള്‍ ആരാധികയായ സൈനബ് എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് വാനില്‍ നിന്നും പെണ്‍കുട്ടിയെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഇതോടെ നിരവധി പേരാണ് സെയ്നബിനെ പിന്തുണച്ച് രംഗത്തുവന്നത്. മത്സരം കണ്ടുകൊണ്ടിരിക്കെ സ്റ്റേഡിയത്തില്‍ നിന്നുമാണ് സെയ്നബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫുട്ബോള്‍ മത്സരം കാണാനെത്തിയതിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 35 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഡിയത്തിലെ സ്ത്രീ വിലക്കിനെതിരെ 2018ലെ ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇറാനിയന്‍ സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറാന്‍ അനുവദിക്കണം എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വനിതാ അത്ലറ്റുകള്‍ക്ക് ഹിജാബ് നിര്‍ബന്ധിതമാക്കുന്ന നിയമവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇറാനിലെ അത്ലറ്റുകള്‍ക്കു പുറമേ അവിടെയെത്തുന്നവര്‍ക്കും മത്സരങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നു