തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലും മറ്റുമുള്ള ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ, പഴയ ഉപകരണങ്ങൾ, കന്പ്യൂട്ടറുകൾ, പഴയ പ്രിന്ററുകൾ, ഇലക്ട്രോണിക് സ്പെയർ പാർട്സുകൾ തുടങ്ങി ഇനി ഉപയോഗിക്കാൻ കഴിയാത്തവ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം ഒഴിവാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.
പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും അവയുടെ പരിസരങ്ങളിലും ഉപയോഗ ശൂന്യമായ വസ്തുക്കൾ കൂടി കിടക്കുന്നത് സ്ഥല സൗകര്യം നഷ്ടപ്പെടുന്നതിനും ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനും മറ്റു അസൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്.
അതിനാൽ ഇത്തരം വസ്തുക്കൾ ഡിസംബറിനുള്ളിൽ ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തണമെന്നു സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.