ജർമൻ സ്വദേശിയായ യുവാവിന് ഭക്ഷണശാലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. ജറോസ്ലാവ് ബോബ്രോസ്കി എന്ന യുവാവിനാണ് ഈ ദുരനുഭവം. റസ്റ്റോറിന്റെിന്റെ അധികൃതർ പറഞ്ഞ കാരണം അറിഞ്ഞാൽ ഏറെ രസകരം. ജറോസ്ലാവ് അമിതമായി ഭക്ഷണം കഴിക്കുന്നുവെന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചത്.
ഇവിടെ പ്രവർത്തിക്കുന്ന “ഓൾ യൂ കാൻ ഈറ്റ്’ എന്ന റസ്റ്റൊറന്റ് അധികൃതരാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തന്റെ പെണ്‍സുഹൃത്തുമായി ഇവിടെ എത്തിയ ജറോസ്ലാവ്, ജാപ്പനീസ് വിഭവമായ “സുഷി’ നൂറ് പ്ലേറ്റ് കഴിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
മുപ്പതു വയസുകാരനായ ജറോസ്ലാവ് ഒരു സോഫ്റ്റ് വെയർ എൻജീനിയറാണ്. ജോലി സംബന്ധമായ തിരക്കുള്ള സമയം ഇരുപതു മണിക്കൂറിലേറെ ഭക്ഷണം കഴിക്കാതിരിക്കുന്ന ഇദ്ദേഹം തിരക്കു കഴിയുമ്പോൾ ഇതിന്റെ കണക്ക് എല്ലാം തീർക്കും.
അത്തരത്തിൽ കഴിക്കാനെത്തിയപ്പോഴാണ് ഇനി ഇങ്ങോട്ട് വരെണ്ടന്ന് റസ്റ്റൊറന്റ് അധികൃതർ വ്യക്തമാക്കിയത്. ഇതിനു മുമ്പും ഇവിടെ വന്ന് ഇത്തരത്തിൽ ജറോസ്ലാവ് ഭക്ഷണം കഴിക്കുമായിരുന്നു. സാധാരണ ഒരു മനുഷ്യൻ ഇരുപത്, ഇരുപത്തിയഞ്ച് പ്ലേറ്റ് സുഷി കഴിക്കുമ്പോൾ ഇദ്ദേഹത്തിന്റെ കണക്ക് നൂറ് പ്ലേറ്റാണ്. ഇതുമൂലം റസ്റ്റൊറന്റിൽ വരുന്ന മറ്റ് ആളുകൾക്ക് ഭക്ഷണം തികയാറില്ലെന്നും റസ്റ്റൊറന്റ് അധികൃതർ വ്യക്തമാക്കുന്നു.
സംഭവം അറിഞ്ഞതിനെ തുർന്ന് ജറോസ്ലാവിനെ സുഹൃത്തുക്കൾ കളിയാക്കുകയാണ്. സുചി ലഭിക്കുന്ന റസ്റ്റൊറന്റുകൾ ഇവിടെ വേറെയുമുണ്ടെന്നും അവിടെ ഞാൻ പോകുമെന്നും അദ്ദേഹം പറയുന്നു.