ചിലന്തിവലകളാൽ നിറഞ്ഞ ഒരു കടൽ തീരത്തിന്റെ ഭീകരാന്തരീക്ഷം നിറഞ്ഞ ഞെട്ടിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറയുന്നു. ഗ്രീസിലാണ് സംഭവം. ചെടികളും മരങ്ങളും പൂക്കളുമെല്ലാം ചിലന്തിവലകളാൽ മൂടപ്പെട്ടിരിക്കുന്ന അവസ്ഥയാണ് കാണുവാൻ സാധിക്കുന്നത്.
ആയിരക്കണക്കിന് ചിലന്തികളാണ് ഇവിടെയുള്ളത്. വളരെ ചെറിയ ഇനത്തിൽപ്പെട്ട ഈ ചിലന്തികൾക്ക് കരയിലൂടെയും വെള്ളത്തിലൂടെയും വളരെ വേഗത്തിൽ സഞ്ചരിക്കുവാൻ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഈ ചിലന്തികൾ മനുഷ്യനെ ഉപദ്രവിക്കില്ല.
ഈ ചിലന്തികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ഗ്നാറ്റ് എന്നയിനത്തിൽപ്പെട്ട പ്രാണി ഈ മേഖലയിലുള്ളതാണ് ചിലന്തികൾ ഇവിടെ വർദ്ധിക്കുവാൻ കാരണമാകുന്നത്.