നിരത്തിൽ എമർജൻസി ലാൻഡിംഗിനു ശ്രമിക്കുന്നതിനിടെ വിമാനം ഇടിച്ച് കഷ്ടിച്ചു രക്ഷപെട്ടവരിൽ മലയാളിയും. അമേരിക്കയിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറുവിമാനം തകരാറിലായിരുന്നു. തുടർന്നാണ് ടെക്സസിലെ നിരത്തിൽ വിമാനം എമർജൻസി ലാൻഡിംഗിനു ശ്രമിച്ചത്.
നിരത്തിലിറങ്ങിയ വിമാനം പിന്നീട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓരോ വാഹനങ്ങളിലും ഇടിച്ചു. ഈ കാറുകളിലൊന്ന് മലയാളിയായ ഒനീൽ കുറപ്പ് എന്ന വ്യക്തിയുടേതായിരുന്നു. ടെസ്ല എക്സ് ആയിരുന്നു അദ്ദേത്തിന്റെ കാർ. സംഭവത്തിനു ശേഷം ഈ അപകടത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ഒനീൽ കുറുപ്പും മകനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്.