പാട്ടുകാരിയും അവതാരികയുമായി സിനിമയിലേക്ക് കാലെടുത്തു വച്ച നടിയാണ് മഡോണ സെബാസ്റ്റിയന്. കൈനിറയെ സിനിമയുണ്ടെങ്കിലും സ്വന്തമായ നിലപാടുകളും മഡോണയ്ക്കുണ്ട്. കാസ്റ്റിംഗ് കൗച്ച് വിഷയത്തിലടക്കം ബോള്‍ഡായ നിലപാടെടുത്ത മഡോണ ഇപ്പോള്‍ വീണ്ടും മനസുതുറന്നിരിക്കുകയാണ്. സിനിമയെ മാത്രം പ്രതീക്ഷിച്ചല്ല താന്‍ ജീവിക്കുന്നതെന്ന് അവര്‍ പറയുന്നു.
നാളെ ഞാന്‍ കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കില്‍ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല. നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യതകള്‍ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള് കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല- മഡോണ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും ജോലി ഉണ്ടാകും എന്നുറപ്പുണ്ട്. സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍. മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല ശരിയാണ് സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതിലെനിക്ക് വളരെയധികം നന്ദിയുണ്ടെന്നും മഡോണ പറയുന്നു.