കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 11 പൈസയും ഡീസലിന് ആറു പൈസയുമാണ് വർധിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.95 രൂപയും ഡീസലിന് 78.17 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് യഥാക്രമം 84.84 രൂപയും 78.11 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 86.14 രൂപയും ഡീസലിന് 79.29 രൂപയുമാണ് വില.
ഇന്നലെ ഇത് 86.03 രൂപയും 79.23 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോൾ ലിറ്ററിന് ഇന്ന് 85.06 രൂപയും ഡീസലിന് 78.29 രൂപയുമാണ് വില. ഇന്നലെ യഥാക്രമം 84.95 രൂപയും 78.24 രൂപയുമായിരുന്നു. അതേസമയം മുംബൈയിൽ പെട്രോളിന്റെ വില 90 രൂപ കടന്നു. മുംബൈയിൽ 90.08 രൂപയാണ് ഇന്നത്തെ പെട്രോളിന്റെ വില. ഡീസലിന് 78.58 രൂപയുമാണ്.
രൂപയുടെ മൂല്യം കുറയുന്നതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന വർധനവുമാണ് ഇന്ധന വിലവർധനവിന് കാരണമാകുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസമായി ക്രൂഡ് ഓയിൽ വിലയിൽ ചെറിയതോതിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്ധനവിലയിൽ കുറവൊന്നുമുണ്ടായിട്ടില്ല.
സർക്കാരുകൾ നികുതിയിൽ കുറവു വരുത്താൻ തയ്യാറായാൽ മാത്രമേ ഇന്ധനവിലയിൽ കുറവ് വരുത്താൻ സാധിക്കുകയുള്ളൂവെന്നാണ് പെട്രോൾ പന്പ് ഉടമകൾ പറയുന്നത്.