പ​ന്ത​ലാം​പാ​ടം-​പ​നം​കു​റ്റി-​വാ​ൽ​ക്കു​ള​ന്പ്-​കോ​ര​ഞ്ചി​റ ഭാഗങ്ങളിൽ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു; പരിസരവാസികൾ ഭീതിയിൽ

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ടം-​പ​നം​കു​റ്റി-​വാ​ൽ​ക്കു​ള​ന്പ്-​കോ​ര​ഞ്ചി​റ മ​ല​യോ​ര​പാ​ത​യി​ൽ രാ​പ​ക​ൽ​വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​ൽ ഇ​തി​ലൂ​ടെ യാ​ത്ര ഭീ​തി​ജ​ന​കം, പോ​ത്തു​ചാ​ടി, പ​നം​കു​റ്റി, താ​മ​ര​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ന​യി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ തി​രി​യു​ന്ന​ത്. കൂ​ടാ​തെ വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​ക്കു​ന്നു.

രാ​ജാ​ജി, പ്രേ​മ​ൻ, ബാ​ബു, സു​നി​ൽ, അ​നി​ൽ, നെ​ല്ലി​ക്ക​ൽ ത​ങ്ക​ൻ, ദ്വാ​ര​ക എ​സ്റ്റേ​റ്റ്, സേ​വി​യാ​ർ ആ​ൻ​ഡ് ക​ന്പ​നി എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ന​യി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ച്ചു.ബാ​ബു, പ്രേ​മ​ൻ എ​ന്നി​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലും ആ​ന​യെ​ത്തി. നെ​ല്ലി​ക്ക​ൽ ത​ങ്ക​ന്‍റെ ഫാ​മി​ന​ടു​ത്തെ​ത്തി​യും കാ​ട്ടാ​ന​ക​ൾ കൊ​ല​വി​ളി ന​ട​ത്തു​ക​യാ​ണ്.

ര​ണ്ടു​ദി​വ​സം​മു​ന്പാ​ണ് പി​ക്ക​പ്പ് വാ​നി​നും ബൈ​ക്കി​നും നേ​രെ ആ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്ന ഇ​വി​ടെ ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ആ​ളൊ​ഴി​ഞ്ഞ കു​ന്നി​ന്‍റെ ഉ​യ​ർ​ന്ന മു​ക​ൾ​ഭാ​ഗ​മാ​ണ്. രാ​ത്രി​സ​മ​യം ആ​ന​യു​ടെ ആ​ക്ര​മ​മു​ണ്ടാ​യാ​ൽ നാ​ട്ടു​കാ​ർ അ​റി​യാ​ൻ ത​ന്നെ ഏ​റെ സ​മ​യ​മെ​ടു​ക്കും.

പോ​ത്തു​ചാ​ടി​യി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ വാ​ച്ച​ർ ഷെ​ഡാ​ണ് സ​മീ​പ​ത്തു​ള്ള​ത്.പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ളും വാ​ഴ​ത്തോ​ട്ട​ങ്ങ​ളും ആ​ന​യി​റ​ങ്ങി ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ആ​ന​യെ പേ​ടി​ച്ച് വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​രു​മു​ണ്ട്.മ​ല​യോ​ര​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളും ഇ​പ്പോ​ൾ കു​റ​ഞ്ഞു. ഇ​ട​യ്ക്ക് പു​ലി​യും ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ​വേ​ലി​യു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ സം​ര​ക്ഷ​ണ​മോ ചാ​ർ​ജ് ചെ​യ്യ​ലോ വ​ന​പാ​ല​ക​ർ ന​ട​ത്തു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. അ​തേ​സ​മ​യം വ​നാ​തി​ർ​ത്തി​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട പൈ​നാ​പ്പി​ൾ, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ൾ കൃ​ഷി​യി​റ​ക്കു​ന്ന​താ​ണ് കാ​ട്ടി​ൽ​നി​ന്നും ആ​ന​ക​ളെ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന്യാ​യീ​ക​ര​ണം.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​വി​ടെ ആ​ന​യി​റ​ങ്ങി പൈ​നാ​പ്പി​ൾ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. സോ​ളാ​ർ​വേ​ലി ചാ​ർ​ജ് ചെ​യ്ത് കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ആ​ടു​മാ​ടു​ക​ളെ വ​ള​ർ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കി​യാ​ൽ പു​ലി​വ​രു​ന്ന​തു കു​റ​യ്ക്കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പു​ലി​പി​ടി​ച്ച് മ​ല​യോ​ര​ങ്ങ​ളി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ളി​ല്ലാ​താ​യി.

ഇ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​റ്റു കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യാ​നും ക​ർ​ഷ​ക​ർ​ക്ക് വ​ഴി​യി​ല്ല.
യാ​തൊ​രു കൃ​ഷി​യും ചെ​യ്യാ​തെ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന​തി​ന് മാ​ത്രം വ​നം​വ​കു​പ്പി​നു മ​റു​പ​ടി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Related posts