കല്ലുവാതുക്കൽ: പഞ്ചായത്ത് സ്കൂളിൽ മോഷ്ടാക്കൾ അഴിഞ്ഞാടി. മേശകളും അലമാരകളും കുത്തിതുറന്ന നിലയിലാണ്. സ്കൂൾ ഗ്രൗണ്ടിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സ്കൂളിലെ കാമറ തുണികൊണ്ട് മൂടിയതിനാൽ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടില്ല. സ്കൂളിന്റെ വാതിലുകളെല്ലാം ചവിട്ടിതുറന്നനിലയിലാണ്.
ലാപ്ടോപ്പ് സൂക്ഷിക്കുന്ന അലമാരയുടെ താക്കോലും മോഷ്ടാക്കൾകവർന്നു. മേശയും കസേരകളും എല്ലാം വാരിവലിച്ചെറിഞ്ഞനിലയിലാണ്. കുട്ടികൾക്ക് യോഗ പരിശീലനത്തിനുള്ള ബഡ് ഷീറ്റുകളും നശിപ്പിച്ചു. വാഷ്ബേസിന്റെ സമീപത്തെ ട്യൂബ് നശിപ്പിച്ചിട്ടുണ്ട്.
രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരാണ് ക്ലാസ് മുറികൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞകുറെ വർഷങ്ങളായി ഇവിടെ മോഷണം പതിവാണ്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.