മി​ഠാ​യി​ത്തെ​രു​വി​ല്‍ അ​നു​മ​തി​യി​ല്ലാ​യെ മൗ​ന​ജാ​ഥ; നടൻ  ജോ​യ് മാ​ത്യു​വി​നെ​തി​രേ കേ​സെടുത്തു

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ല്‍ അ​നു​മ​തി​യി​ല്ലാ​യെ മൗ​ന​ജാ​ഥ ന​ട​ത്തി​യ ന​ട​ന്‍ ജോ​യ് മാ​ത്യു​വും സം​വി​ധാ​യ​ക​ന്‍ ഗി​രീ​ഷ് ദാ​മോ​ദ​റും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍​ക്കെ​തി​രെ കേ​സ്. പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും നി​രോ​ധി​ച്ച കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ജാ​ഥ ന​ട​ത്തി​യ​തി​ന് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ജോ​യ് മാ​ത്യു, ഗി​രീ​ഷ് ദാ​മോ​ദ​ര്‍, ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന വ​ക്താ​വ് പി.​ര​ഘു​നാ​ഥ്, ആ​ര്‍​ട്ടി​സ്റ്റ് ജോ​ണ്‍​സ് മാ​ത്യു, പി.​ടി.​ഹ​രി​ദാ​സ​ന്‍ എ​ന്നി​വ​ര്‍​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 25 പേ​ര്‍​ക്കു​മെ​തി​രെ​യു​മാ​ണ് കേ​സ്. ഇ​ക്ക​ഴി​ഞ്ഞ 12 നാ​യി​രു​ന്നു സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ക​ന്യാ​സ്ത്രീ​ക​ളു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി മൗ​ന​ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.

Related posts