ശ്രീകണ്ഠപുരം: എട്ടാം ക്ലാസ് വിദ്യാർഥിയായ 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 34 കാരൻ അറസ്റ്റിൽ. പുളിങ്ങോം മീൻതുള്ളിയിലെ മേലുകുന്നേൽ വിജേഷി (34) നെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 20 വർഷത്തോളമായി പയ്യാവൂരിലാണ് താമസം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം.
വയറ് വേദനയെത്തുടർന്ന് പെൺകുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇന്ന് പുലർച്ചെ പയ്യാവൂരിൽ വെച്ചാണ് പിടികൂടിയത്. ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.