ന്യൂഡല്‍ഹി: ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച രണ്ടാമത്തെ കളിക്കാരനെന്ന പേര് ഇനി മുതല്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്കു സ്വന്തം. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തോടെയാണ് ധോണി രണ്ടാം സ്ഥാനത്തെത്തിയത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി ധോണി 505 മത്സരങ്ങളില്‍ ഇറങ്ങി. 504 മത്സരങ്ങളുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ റിക്കാര്‍ഡാണ് ധോണി മറികടന്നത്. 664 അന്താരാഷ്ട്ര മത്സരങ്ങളുള്ള സച്ചിന് തെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്.
2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ച ധോണി 90 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനെതിരേയുള്ള മത്സരം മുന്‍ നായകന്റെ 322-ാമത്തെ ഏകദിനമായിരുന്നു. 93 ട്വന്റി20യിലും ധോണി കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ട്വന്റി 20 കളിച്ച ഇന്ത്യക്കാരന് ധോണിയാണ്.
തെണ്ടുല്‍ക്കര്‍ (200 ടെസ്റ്റ്, 463 ഏകദിനം, ഒരു ട്വന്റി20), ദ്രാവിഡ് (163 ടെസ്റ്റ്, 340 ഏകദിനം ഒരു ട്വന്റി20). ഇവര്‍ക്കു പിന്നില്‍ മുന്‍ നായകന്മാരായ മുഹമ്മദ് അസ്ഹറുദിന് (433 മത്സരം- 99 ടെസ്റ്റ്, 334 ഏകദിനം), സൗരവ് ഗാംഗുലി (421 മത്സരം- 113 ടെസ്റ്റ്, 308 ഏകദിനം). വിരാട് കോഹ്ലി (344- 71 ടെസ്റ്റ്, 211 ഏകദിനം, 62 ട്വന്റി20).