ഒരു സമയത്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്ന കീ കീ ചലഞ്ചിന്റെ ആരവം ഇപ്പോള്‍ ഏകദേശം നിലച്ച് മട്ടാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി, കീ കീ ഡു യു ലൗവ് മി എന്ന പാട്ടിനനുസരിച്ച് ഡാന്‍സ് കളിക്കുന്ന ആ ചലഞ്ച് കത്തിക്കയറിയപ്പോള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും പോലീസ് ഇടപെട്ട് അവ നിരോധിച്ചു. അപകട സാധ്യത തന്നെയായിരുന്നു പ്രധാന കാരണം.
സമൂഹമാധ്യമങ്ങളില്‍ ഈ ചലഞ്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലും പോലീസ് കേസെടുക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി കീകീ ചലഞ്ചിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
പാടത്ത് കാളപൂട്ടുന്നതിനിടയില്‍ കര്‍ഷകരായ രണ്ട് യുവാക്കള്‍ ചെയ്യുന്ന നൃത്തം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു, ഗീല അനില്‍ കുമാര്‍, പിള്ളി തിരുപ്പതി എന്നിവരാണ് വീഡിയോയിലെ താരങ്ങള്‍. കീകീ ഡുയു ലൗവ് മി എന്ന ഗാനത്തിന് ചുവടുവച്ചാണ് ഇവര്‍ പാടത്ത് നൃത്തം ചെയ്യുന്നത്.
ഉഴുതുകൊണ്ടിരിക്കുന്ന പാടത്ത് നൃത്തം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഡാന്‍സ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പായി രണ്ട് മൂന്ന് തവണ റിഹേഴ്സല്‍ നടത്തിയതായി സഹോദരങ്ങള്‍ കൂടിയായ ഈ യുവാക്കള്‍ പറയുന്നു. ഇതിനെതിരെ ഏതായാലും പോലീസിന് കേസെടുക്കാന്‍ യാതൊരു നിവൃത്തിയും ഇല്ലെന്നാണ് വീഡിയോ കാണുന്നവര്‍ അഭിപ്രായപ്പെടുന്നത്.