പയ്യന്നൂര്‍: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടിന് നേരെ കല്ലേറ് നടത്തുകയും കൈ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പുളിങ്ങോം ചുണ്ട സ്വദേശി കുട്ടൂക്കന്റകത്ത് ജലീലിനെയാണ് (32) ചെറുപുഴ എസ്ഐ എം.എന്‍.ബിജോയി അറസ്റ്റ് ചെയ്തത്. 20 ന് രാവിലെ ഒമ്പതോടെയാണ് സംഭവം.
അയല്‍വാസിയും അയാളുടെ മക്കളുമടങ്ങുന്ന മൂന്നംഗ സംഘം വീടിന് നേരെ കല്ലേറ് നടത്തുന്നത് കണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് പ്രദേശവാസിയായ നങ്ങാരത്ത് അസ്മക്ക് നേരെ അക്രമമുണ്ടായത്. അക്രമികള്‍ പശുവിനെ കെട്ടാനുപയോഗിക്കുന്ന കമ്പിപാര കൊണ്ടാണ് അടിച്ചതെന്ന് അസ്മ ചെറുപുഴ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
വീട്ടിന് സമീപത്ത് അനധികൃതമായി നടത്തുന്ന കോഴിഫാമിനെതിരെ പ്രതികരിച്ചതിന്റെയു ം പരാതി നല്കിയതിന്റെയുംവിരോധമാണ് അക്രമത്തിന് കാരണമെന്നും മൊഴിയില്‍ പറയുന്നു. അസ്മ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.