കോട്ടയം: പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് വിതരണം ചെയ്യാനായി എത്തിച്ച ഗ്യാസ് സ്റ്റൗ അടക്കമുള്ള സാധനങ്ങൾ ഇപ്പോഴും തിരുവാതുക്കൽ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. പത്തെണ്ണം വീതമുള്ള 25 പെട്ടി ഗ്യൗസ് സറ്റൗ ആണ് എത്തിയിട്ടുള്ളത്. ഇത് എത്തിയിട്ട് വളരെ നാളായെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
തുണിത്തരങ്ങളും പുതപ്പും മറ്റും വൻ തോതിൽ എത്തിയിട്ടുണ്ട്. ഇതും ആർക്കും വിതരണം ചെയ്യാതെ കിടക്കുകയാണ്. ഓഗസ്റ്റ് 15ഓടെ കോട്ടയത്തെ ഭൂരിപക്ഷം ദുരിതാശ്വാസ ക്യാന്പുകളും പിരിച്ചുവിട്ടു. അതിനു ശേഷമാണ് പുറത്തു നിന്നുള്ള സാധനങ്ങളുടെ വരവ് തുടങ്ങിയത്.
ലോഡ് കണക്കിന് അരിയും തുണിയും മറ്റു സാധനങ്ങളും എത്തി. ഇവയെല്ലാം ദിവസേന വാഹനങ്ങളിലാക്കി വില്ലേജ് ജീവനക്കാർ കൊണ്ടുപോയെന്നാണ് താലൂക്ക് ഉദ്യോഗസ്ഥർ നല്കുന്ന വിവരം. എന്നാൽ എവിടെയൊക്കെയാണ് വിതരണം ചെയ്തതെന്ന കാര്യത്തിൽ താലൂക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ലെന്ന് അവർ പറയുന്നു.