നഗരം ഗതാഗതക്കുരുക്കിൽ പെടുമ്പോൾ ഫുട്പാത്തുകളിലൂടെ ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നു; ഭീതിയോടെ കാൽ നടക്കാർ; കോട്ടയത്തെ ഫുട്പാത്തുകളിൽ നടക്കുന്ന നിയമലംഘനം ഇങ്ങനെയൊക്കെ…

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഫുട്പാ​ത്തു​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൈ​യേ​റ്റു​ന്നു.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തി​ൽ കൂ​ടി പോ​ലും ന​ട​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഒ​ന്നു ശ്ര​ദ്ധ​മാ​റി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ആ​ളു​ക​ളെ ഇ​ടി​ച്ചു വീ​ഴ്ത്തും. നാ​ലു ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫു​ട്പാ​ത്തി​ൽ കൂ​ടി പോ​കാ​ൻ പ​റ്റാത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ന്നി​ല്ലെ​ന്നു മാ​ത്രം.​

ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളി​ൽ കൂ​ടി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പായു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി മാ​റി. ബേ​ക്ക​ർ ജം​ഗ്ഷ​ൻ, വൈ​എം​സി​എ, പോ​സ്റ്റോ​ഫീ​സ്, തി​രു​ന​ക്ക​ര, പു​ളി​മൂ​ട്, ലോ​ഗോസ് ജം​ഗ്ഷ​ൻ, ക​ള​ക്്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫു​ട്പാ​ത്തു​ക​ളി​ലാ​ണ് ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്തി​ൽ​കൂ​ടി പാ​യു​ന്ന​ത്.

മെ​യി​ൻ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞു ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ഴാ​ണ് ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്തിൽ ക​യ​റു​ന്ന​ത്. ബേ​ക്ക​ർ ജം​ഗ്ഷ​ൻ, ക​ള​ക്്ട​റേ​റ്റ്, ലോ​ഗോ​സ് ജം​ഗ്ഷ​നു​ക​ളി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ഫു​ട്പാ​ത്തു​ക​ളി​ൽ കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി പോ​കു​ന്ന​ത്.

കൈ​വ​രി​ക​ൾ കെ​ട്ടി​യ​ട​ച്ച ഫു​ട്പാ​ത്തി​ൽ കൂ​ടി വ​രെ ബൈ​ക്കും സ്കൂ​ട്ട​റും പാ​യു​ക​യാ​ണ്. വ​ള​രെ സു​ര​ക്ഷി​ത​മാ​യി ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലും ക​ള​ക്്ട​റേ​റ്റി​നു സ​മീ​പ​വും ഫു​ട്പാ​ത്തി​ൽ​കൂ​ടി എ​ത്തി​യ ബൈ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​പ്പി​ച്ചി​രു​ന്നു. ത​ല​നാ​ഴി​ര​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​തെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ട​ത്.

ഫു​ട്പാ​ത്തു​ക​ളി​ൽ കൂ​ടി ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും ചീ​റി​പ്പാ​യു​ന്ന​ത് ന​ഗ​ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും എ​ടു​ക്കാ​റി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ടൈ​ൽ​സ് ഒ​ട്ടി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ ഫു​ട്പാ​ത്തി​ൽ അ​ന​ധി​കൃ​ത ക​ട സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന കാ​ഴ്ച ന​ഗ​ര​ത്തി​ലെ​വി​ടെ​യും കാ​ണാം. പ​ക്ഷേ ആ​രും ഇ​തി​നൊ​രു ത​ട​സ​മാ​കി​ല്ല. ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് പാ​വം കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ്.
കർശന നടപടി
കോ​ട്ട​യം: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഫു​ട്പാ​ത്തു​ക​ളി​ൽ കൂ​ടി ക​യ​റി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട്ട​യം ട്രാ​ഫി​ക് എ​സ്ഐ അ​ജേ​ഷ് കു​മാ​ർ. ന​ഗ​ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ട്രാ​ഫി​ക് എ​സ്ഐ പ​റ​ഞ്ഞു.

Related posts