കരുനാഗപ്പള്ളി:ദേശീയ പാതയിൽ സിഗ്നൽ സംവിധാനം വാഹനമിടിച്ച് തകർന്നു. ഏതാനം ദിവസങ്ങൾക്കു മുമ്പ് സ്ഥാപിച്ച സംവിധാനമാണ് തകർന്നത് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ദേശീയപാതയിൽ ലാലാജി ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം വാഹനം ഇടിച്ചു തകർന്നത്. അപകടം നടന്നു് ഒരാഴ്ച കഴിഞ്ഞിട്ടും സിഗ്നൽ സംവിധാനം തകർത്ത വാഹനം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സംവിധാനം പുനസ്ഥാപിക്കുവാനും കഴിഞ്ഞിട്ടില്ല.’
പോലീസ് ഇതിനെ കുറിച്ച് യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത് ലാലാജി ജംഗഷനിൽ സ്ഥാപിച്ചിട്ടുള്ള എതെങ്കിലും കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതി അജ്ഞാത വാഹനത്തെ കണ്ടെത്തുവാൻ .ഏറെ നാളത്തെ ജനങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ദേശീയ പാതയിലെ പ്രധാന ജം ഗ്ഷ നുകളിൽ സിഗ്നൽ സംവിധാനം നടപ്പിൽ വരുത്തിയത് .ഇതിനാൽ കരോട്ട് ജം ഗ്ഷൻ മുതൽ പുതിയകാവ് വരെ അപകടങ്ങളും അമിതവേഗതയിലുള്ള വാഹനങ്ങളുടെ ഓട്ടവും ഒരു പരിധി വരെ നിയന്ത്രണ വിധേയമായി.
ലാലാജിയിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ കൃത്യമായി പ്രവർത്തിപ്പിച്ചിരുന്നില്ല. ഇതിനെതിരേ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ പോലീസ്, സിഗ്നൽ ബ്ളിങ്കിംഗിംഗ് മോഡിലേക്ക് മാറ്റുന്നത് പിന്നീട് പൂർവസ്ഥിതിയിലേക്ക് മാറ്റുന്നില്ലെന്നും പരാതിയുണ്ട്.
ദേശീയപാത അധിക്യതർ പലതവണ പോലീസിൽ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല. ദേശീയപാത പി ഡബ്യു ഡി വിഭാഗം 27 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നു കേന്ദ്രങ്ങളിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. ലാലാജി ജംഗ്ഷൻ കൂടാതെ പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലും സിഗ്നൽ സംവിധാനം സ്ഥാപിച്ചിരുന്നു.
സോളാർ സംവിധാനം ഉപയോഗിച്ചാണ് സിഗ്നൽ പ്രവർത്തിക്കുന്നത്. ദേശീയ പാതയിൽ നിന്നും ഇരുഭാഗങ്ങളിലേക്കും റോഡുകൾ തിരിയുന്ന ഭാഗങ്ങളിലാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.ഇതോടെ ഇരുഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് യഥേഷ്ടം കടന്നു പോകുന്നതിന് സിഗ്നൽ സംവിധാനം സഹായകമായിരുന്നു.
കെൽട്രോണിനാണ് 3 വർഷ കാലത്തേക്ക് സിഗ്നൽ സംവിധാനത്തിന്റെ പരിപാലന ചുമതല. വാഹനമിടിച്ച് തകർന്ന സിഗ്നൽ പോസ്റ്റ് നന്നാക്കുന്നതിന് 27000 ത്തോളം രൂപ ചെലവ് വരുമെന്നാണ് കെൽട്രോൺ ദേശീയപാത അധികൃതരെ അറിയിച്ചിരിക്കുന്നത്. ഇത് അപകടം വരുത്തിയ വാഹന ഉടമയിൽ നിന്നും ഈടാക്കുന്നതിനായി പ്രസ്തുത വാഹനം ഏതാണെന്ന് കണ്ടു പിടിച്ചു നൽകണമെന്നാവശ്യപ്പെട്ട് കെൽട്രോൺ പോലീസ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇത് എത്രയും വേഗം കണ്ടെത്തി പ്രശ്നം പരിഹരിക്കാനാകില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സിഗ്നൽ സംവിധാനം നോക്കുകുത്തിയായി മാറും.