ആ ​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു

മാ​യാ​ന​ദി​യി​ൽ നാ​യ​ക​ൻ ടോ​വി​നോ തോ​മ​സി​നോ​ടൊ​ത്ത് ഇ​ഴു​കി​ച്ചേ​ർ​ന്ന് അ​ഭി​ന​യി​ച്ച​പ്പോ​ൾ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഐ​ശ്വ​ര്യ ല​ക്ഷ്മി. അ​ടു​ത്തി​ടെ താ​രം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​തു​റ​ന്നു പ​റ​ച്ചി​ൽ. മാ​യാ​ന​ദി​യി​ൽ അ​പ​ർ​ണ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. ടോ​വി​നോ​യു​മൊ​ത്തു​ള്ള ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന​തി​ൽ ആശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

“ന​ല്ല പേ​ടി​യു​ണ്ടാ​യി​ട്ടും സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ശ്യം ​പു​ഷ്ക​ര​ൻ, ദി​ലീ​ഷ് നാ​യ​ർ എ​ന്നി​വ​രോ​ടൊ​ക്കെ​യു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്തു ചെ​യ്ത​താ​ണ് ആ ​സീ​നു​ക​ൾ. അ​വ​ർ ഒ​രി​ക്ക​ലും ഇ​തൊ​രു മാ​ർ​ക്ക​റ്റിം​ഗ് ഗി​മി​ക്കാ​യി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ലും ഇ​ത് അ​ശ്ലീ​ല​മാ​കി​ല്ല എ​ന്നും വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ലെ​ങ്കി​ലും പ്ര​ണ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ഇ​തി​ൽ അ​ശ്ലീ​ല​ത കാ​ണാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.

എ​ന്‍റെ അ​മ്മ ഈ ​സീ​ൻ ക​ണ്ടു. അ​ച്ഛ​ൻ ക​ണ്ടു. മ​റ്റേ​തൊ​രു മാ​താ​പി​താ​ക്ക​ളെ​യും പോ​ലെ അ​വ​ർ​ക്കും വി​ഷ​മ​മു​ണ്ടാ​യി. പ​ക്ഷേ അ​വ​ർ അ​തു കൊ​ണ്ടുന​ട​ക്കു​ക​യോ അ​തേ​ക്കു​റി​ച്ചോ​ർ​ത്ത് കൂ​ടു​ത​ൽ വേ​ദ​നി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണെ​ന്നു​ള്ള കാ​ര്യം അ​വ​ർ​ക്ക് മ​ന​സി​ലാ​യി. മാ​യാ​ന​ദി ന​ല്ലൊ​രു സി​നി​മ​യാ​ണെ​ന്ന് അ​വ​ർ ഇ​പ്പോ​ഴും പ​റ​യും.’-​ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.

ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ വ​ര​ത്ത​നി​ലെ നാ​യി​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന നി​വി​ൻ​പോ​ളി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ​ത്. ഇ​തു​വ​രെ അ​ഭി​ന​യി​ച്ച മൂ​ന്നു ചി​ത്ര​ങ്ങ​ളും ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം നേ​ടി​യ​തോ​ടെ താ​ര​ത്തി​ന് സി​നി​മാ​ലോ​ക​ത്ത് മൂ​ല്യ​മേ​റി​യി​ട്ടു​ണ്ട്.

Related posts