മഞ്ചേരി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ടിപ്പർ ലോറിയിടിച്ച് മരിച്ച യുവതിയുടെയും കുഞ്ഞിന്റെയും ആശ്രിതർക്ക് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷ്വറൻസ് കന്പനിയുടെ ശാഖാ കാര്യാലയത്തിലെ ഇളകുന്ന മുതലുകൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവായി.
കാവനൂർ ഇരിവേറ്റി തോട്ടിലങ്ങാടി തൊണ്ടങ്ങാട്ടിൽ സന്തോഷിന്റെ ഭാര്യയും വെട്ടുപാറ കൊളന്പലം പരേതനായ ഉണ്ണിപ്പെരവൻ-സരോജിനി ദന്പതികളുടെ മകളുമായ സന്ധ്യ (24), മകൻ സഞ്ജയ് ലാൽ (രണ്ട്) എന്നിവരാണ് മരിച്ചത്.
കേസിൽ 2017 ഒക്ടോബർ 21ന് മഞ്ചേരി മോട്ടോർ ആക്സിഡന്റ്് ക്ലെയിം ട്രൈബ്യൂണൽ കോടതി സന്ധ്യയുടെ മരണത്തിൽ 24,98,000 രൂപയും കുഞ്ഞിന്റെ മരണത്തിൽ 5,87,000 രൂപയും നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു.