ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്! എല്ലാം അതിജീവിക്കാനുള്ള ശക്തി ദൈവം നല്‍കട്ടെ; വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥനയുമായി ശോഭന

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാര്‍ത്ഥനയുമായി നടി ശോഭന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുഹൃത്തായ ബാലുവിനും കുടുംബത്തിനും സംഭവിച്ച അപകടത്തില്‍ ശോഭന നടുക്കവും പ്രാര്‍ത്ഥനയും രേഖപ്പെടുത്തിയത്.

‘ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തില്‍ അതിയായ ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി കുടുംബത്തിന് ദൈവം നല്‍കട്ടെ’ ശോഭന കുറിച്ചു.

ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ ശങ്കര്‍ മഹാദേവനും ബാലു തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ‘ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ,സൂപ്പര്‍ ടാലന്റഡായ ബാലുവിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. റോഡപകടത്തെത്തുടര്‍ന്ന് ജീവിതവുമായി മല്ലിടുന്ന ഇരുവരും എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ. രണ്ടു വയസ്സുകാരിയുടെ മരണവാര്‍ത്ത തകര്‍ത്തു കളഞ്ഞു’ ശങ്കര്‍ മഹാദേവന്‍ ട്വീറ്റ് ചെയ്തു.

ബാലഭാസ്‌കര്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലുവിന്റെയും ഭാര്യയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നു. എന്നാല്‍ അടുത്ത 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും.

Related posts