ബാറ്റുമി: ലോക റാപ്പിഡ് ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ് മികച്ചൊരു പൊസിഷണല്‍ ഗെയിമിലൂടെ മാര്‍ക്വസ് റാഗറെ തോല്പിച്ചു. ഇതോടെ ജോര്‍ജിയയില്‍ നടക്കുന്ന 43-ാമത് ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ പുരുഷന്മാര് 3.5-05ന് ഓസ്ട്രിയയെ തകര്‍ത്തു.
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിമ്പ്യാഡിലെത്തിയ ആനന്ദ് മികച്ച കണക്കുകൂട്ടലുകളിലൂടെയും കൃത്യതയുള്ള നീക്കങ്ങളുമായാണ് കരുക്കള്‍ നീക്കിയത്. റഗര്‍ ആനന്ദിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാവാതെ വിഷമിച്ചുപോയി.
രണ്ടാമത്തെ ബോര്‍ഡില്‍ പി. ഹരികൃഷ്ണ വാലന്റിന്‍ ഡ്രാഗ്നെവിനെയും വിദിത് ഗുജറാത്തി ആന്ദ്രെസ് ഡയര്മെയറെയും പരാജയപ്പെടുത്തി. ബി. അധിബാന്-പീറ്റര്‍ സ്കീനര്‍ മത്സരം സമനിലയായി. വനിതകളില്‍ ഇന്ത്യ 4-0ന് വെനസ്വേലയെ തോല്‍പ്പിച്ചു. നാലു പേരും ജയം നേടി.