സിപിഎമ്മില്‍ ഇപ്പോള്‍ പീഡന പരാതികളുടെ കാലമാണ്. ഡിവൈഎഫ്ഐ നേതാവ് പാര്‍ട്ടി പ്രവര്‍ത്തകയെ എംഎല്‍എ ക്വാട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി അടുത്തിടെയാണ് വന്നത്. അതിനുമുമ്പ് ഷൊര്‍ണൂര്‍ എംഎല്‍എ ശശിക്കെതിരായ പരാതി. ഇപ്പോഴിതാ ചേര്‍ത്തയിലെ സിപിഎം നേതാവും വനിതാ പ്രവര്‍ത്തകയും തമ്മിലുള്ള അടുപ്പവും യാത്രയുമാണ് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് നേതാവും വനിതാ നേതാവും കൂടെ തെന്മലയില് കറങ്ങാന്‍ പോയതെന്ന് വാര്‍ത്തയില്‍ പറയുന്നു. ദൃശ്യങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രചരിച്ചതോടെ അന്വേഷണത്തിനു പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്കെതിരേ ഏരിയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. മുതിര്‍ന്ന അംഗങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
പ്രചാരണത്തിനു പോകാതെ ഉല്ലാസത്തിനു പോയതു ഗൗരവമായി കാണണമെന്നും വിവാഹിതരായ ഇരുവരുടെയും നടപടി പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുന്നതാണെന്നും കാട്ടി പ്രാദേശിക സിപിഎം നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പാര്‍ട്ടിയില്‍ പീഡന പരാതികള്‍ കൂടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.