ജയ്പൂർ: ഛത്തീസ്ഗഡിൽനിന്നുള്ള ആരാധികയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഫലാഹാരി ബാബ എന്നറിയപ്പെടുന്ന കൗശലേന്ദ്ര പ്രപ്നാചാര്യയ്ക്ക് ജീവപര്യന്ത്യം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അൽവർ സെഷൻസ് കോടതി വിധിച്ചു.
ബാബയുടെ ആരാധകരാണ് യുവതിയും കുടുംബാംഗങ്ങളും. യുവതിക്കു ജോലി ലഭിച്ച് ആദ്യ ശന്പളം ബാബയ്ക്കു സമർപ്പിക്കാനെത്തിയപ്പോൾ ആശ്രമത്തിൽ തങ്ങാൻ ആവശ്യപ്പെടുകയും രാത്രി മുറിയിലേക്കു വിളിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു കേസ്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് അറസ്റ്റിലായതു മുതൽ ജയിലിലാണ്.വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാബയുടെ അഭിഭാഷകൻ പറഞ്ഞു.