അന്പലപ്പുഴ: ആലപ്പുഴ മെഡി. കോളജ് ആശുപത്രിക്കുള്ളിൽ ബിജെപി- സിപിഎം സംഘർഷം. അത്യാഹിത വിഭാഗത്തിലെ ഗ്രില്ലും, രജിിസ്റ്ററുകളും, ഉപകരണങ്ങളും നശിപ്പിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്പലപ്പുഴ പോലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തുവെച്ച് ഇന്നലെ വൈകുന്നേരത്തോടെ ബിജെപി പ്രവർത്തകരായ അന്പലപ്പുഴ കരുർ നടുവിലെ മീത്തിൽ വിഷ്ണു (24), റാണ എന്നിവർക്ക് മർദ്ദനമേറ്റിരുന്നു. പ
രിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാൻ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തിയത് സംഘർഷത്തിനു കാരണമായത്. രാത്രി ഏഴോടെയായിരുന്നു സംഭവം. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിലാണ് ആശുപത്രി ഉപകരണങ്ങൾക്കും, ഗ്രില്ലുകൾക്കും കേടുപാട് സംഭവിച്ചത്.
ആശുപത്രിയിലെ ഒ.പി. ടിക്കറ്റുകളും, രജിസ്റ്ററുകളും നശിപ്പിക്കപ്പെട്ടു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഹൗസ് സർജ·ാരും, ഡോക്ടർമാരും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ എയിഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ പുറത്തേക്കുള്ള ഷട്ടറുകൾ അടച്ചു. വിവരം അറിഞ്ഞ് അന്പലപ്പുഴയിൽ നിന്നും, പുന്നപ്രയിൽ നിന്നും പോലീസെത്തി സംഘർഷത്തിലേർപ്പെട്ടവരെ പിടികൂടി അന്പലപ്പുഴ സ്റ്റേഷനിലെത്തിച്ചു.
അത്യാഹിത വിഭാഗം ഡ്യൂട്ടി എം.ഒ ഡോ.അനിൽകുമാറിന്റെ പരാതിൽ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. സ്റ്റേഷനു പരിസരത്ത് ഇരു വിഭാഗം പ്രവർത്തകരും രാത്രി വൈകിയും തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.