കൊട്ടാരക്കര: കല്ലടയാറ്റിലെ മണൽകടവുകൾ ലേലം ചെയ്തു നൽകണമെന്നും അതുവഴി തൊഴിൽ സുരക്ഷഉറപ്പുവരുത്തണമെന്നും മണൽ തൊഴിലാ ളി യൂണിയൻ (സിഐടിയു) കൺവെൻഷൻ ആവശ്യപ്പെട്ടു. പാങ്ങോട്ടുനടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി എസ്.ജയമോഹൻഉദ്ഘാടനം ചെയതു.
അതത് പഞ്ചായത്ത് പ്രദേശങ്ങളിലെ കടവുകൾ ലേലം ചെയ്യുന്നതിനുള്ളഅധികാരം പഞ്ചായത്തുകൾക്കു നൽകണം. വിൽപനയും മേൽനോട്ടഅധികാരവും പഞ്ചായത്തുകൾക്ക്ഉറപ്പു വരുത്തുകയും വേണം. ഇതു വഴി മണൽകടത്ത് തടയാൻ കഴിയും.
വർഷങ്ങളായി തൊഴിൽ രഹിതരായികഴിയുന്ന നൂറുകണക്കിനു കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗം തിരിച്ചുകിട്ടുകയും ചെയ്യും. വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾക്ക് ധനസമാഹരണത്തിനും വഴിതെളിയും.കല്ലടയാറിന്റെ സംരക്ഷണം ഉറപ്പാക്കി വേണം കടവുകൾ ലേലം ചെയ്യേണ്ടതെന്ന് കൺവെൻഷൻഅംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
നീരുറവകളുടെയും ചെറു തോടുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. പവിത്രേശ്വരംപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളാ യ പി.എ.എബ്രഹാം, പി.തങ്കപ്പൻപിള്ള, ജെ.രാമാനുജൻ, അശോകൻഎന്നിവർ പ്രസംഗിച്ചു.മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപയും തൊഴിലാളികൾ കൈമാറി.