കൊല്ലം : സുഹൃത്തായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ച സംഘാംഗങ്ങളിൽ ഒരാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു .ആയൂർ സ്വദേശി അഖിൽ (19) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ സജിൻ സാജൻ, അലൻ സോണി എന്നിവർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി.
യുവതിയുടെ മോർഫ് ചെയ്ത് നഗ്ന ചിത്രം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്ക് വഴിയും അഖിൽ സുഹൃത്തുക്കൾക്ക്അയച്ചുകൊടുത്തിരുന്നു. പെൺകുട്ടി നൽകിയ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.