കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വാഗതാർഹമാണെങ്കിലും വിധിയിൽ ആശങ്കയുണ്ടെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഏറെയും യാഥാസ്ഥിതിക കുടുംബങ്ങളുള്ള കേരളത്തിൽ പുതിയനിയമം കുടുംബങ്ങളെ ശിഥിലമാക്കുമോ എന്നാണ് ആശങ്ക.
സ്ത്രീകളെ അന്തസില്ലാത്തവരും കുറ്റക്കാരുമായിട്ടായിരുന്നു 497-ാം വകുപ്പ് നോക്കിക്കണ്ടിരുന്നത്. പുതിയ നിയമത്തിലൂടെ അതിനു മാറ്റംവരികയാണെന്നും വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചു കൂടുതൽ ചർച്ചകൾ നടക്കുമെന്നും അധ്യക്ഷ പറഞ്ഞു.