വൈക്കം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയായ അഭിഭാഷകനു തിരിച്ചുനൽകി യുവാവ് മാതൃകയായി. എറണാകുളം മെഡിവിഷൻ കന്പനിയുടെ കളക്ഷൻ സ്റ്റാഫും ചേർത്തല സ്ഥാനത്തുവെളി രവീന്ദ്രന്റെ മകനുമായ ശ്രീജിത്ത് കുമാറാണ് 8500 രൂപയും വിലപ്പെട്ട രേഖകളുമടങ്ങുന്ന പഴ്സ് ഉടമയായ വൈക്കം കോടതിയിലെ അഭിഭാഷകനായ എൻ.സി. ജോസഫ് നൂറോക്കരിയെ ഏൽപിച്ചത്.
കഴിഞ്ഞ ദിവസം വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് ശ്രീജിത്തിനു പഴ്സ് കളഞ്ഞുകിട്ടിയത്. പഴ്സിലുണ്ടായിരുന്ന വിസിറ്റിംഗ് കാർഡിലെ നന്പറിൽ വിളിച്ച് പഴ്സ് കിട്ടിയ കാര്യം അറിയിച്ചശേഷം എൻ.സി. ജോസഫിന്റെ വൈക്കത്തെ സ്ഥാപനമായ ഹാൻസ് മെഡിലാബിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ലില്ലിക്കുട്ടിയെ പഴ്സ് ഏൽപിക്കുകയായിരുന്നു.