തൊടുപുഴ: ബൈക്കോടിച്ച് കുട്ടികൾ സ്കൂളിലെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ കുടുങ്ങി. ബൈക്കിൽ അമിത വേഗത്തിൽ സഞ്ചരിച്ച വിദ്യാർഥികളെ പിടി കൂടിയതോടെയാണ് മാതാപിതാക്കൾക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തത്. തൊടുപുഴ, മടക്കത്താനം സ്വദേശികൾക്കെതിരെയാണ് കേസ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തൊടുപുഴയിലെ ഒരു സ്കൂളിലെ രണ്ട് വിദ്യാർഥികൾ ബൈക്കുകളിൽ പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അമിത വേഗത്തിലായ ഇവരെ തടഞ്ഞു നിർത്തി പോലീസ് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് ഇവർക്ക് ബൈക്ക് നൽകിയതിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. കുട്ടികളെ താക്കീതു നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടു.