ചങ്ങനാശേരി: വീട്ടിൽ വെള്ളം കയറിയെന്നു കാണിച്ച് ദുരിതാശ്വാസ സമാശ്വാസമായി അനധികൃതമായി പതിനായിരം രൂപ കൈപ്പറ്റിയ ബിജെപി നഗരസഭാ കൗണ്‍സിലറിൽ നിന്നും തുക റനവ്യു അധികൃതർ തിരികെ വാങ്ങി. വാഴപ്പള്ളി പഞ്ചായത്ത് പടിഞ്ഞാറ് വില്ലേജിൽ താമസിക്കുന്ന നഗരസഭാ ബിജെപി കൗണ്‍സിലർ രമാ മനോഹരൻ ആണ് രണ്ടു ദിവസായി വീട്ടിൽ വെള്ളം കെട്ടി കിടക്കുന്നതായി കാണിച്ച് ദുരിതാശ്വാസ നിധി അക്കൗണ്ടിൽ സ്വീകരിച്ചത്.
കൗണ്‍സിലറുടെ വീടിരിക്കുന്ന ഭാഗം വെള്ളം കയറാത്ത പ്രദേശമാണ്. എന്നാൽ വാഴപ്പള്ളി പഞ്ചായത്തിലെ തന്നെ കിഴക്ക് വില്ലേജിലെ ബി എൽ ഒയെകൊണ്ട് വെള്ളം കയറിയതായി റിപ്പോർട്ട് എഴുതിച്ചതിന് ശേഷം ഇത് വില്ലേജ് ഓഫീസിൽ സമർപ്പിക്കുകയായിരുന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം പണം അക്കൗണ്ടിൽ വന്നനതിനു ശേഷം വിവരം നാട്ടുകാർ അറിയുകയും വില്ലേജ് ഓഫീസർക്ക് പരാതി നല്‍കുകയുമായിരുന്നു.പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ പരിശോധന നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യയപെടുകയുമായിരുന്നു.
തുടർന്ന് കിഴക്ക് വില്ലേജ് ബി എൽ ഒ കൗണ്‍സിലറുടെ വീട്ടിലെത്തുകയും അക്കൗണ്ടിൽ എത്തിയ പണം കണ്സിലറിൽ നിന്നും തിരികെ വാങ്ങി വില്ലേജ് ഓഫീസിൽ അടക്കുകയും ചെയ്തു.ഇതേ വില്ലേജിനു കീഴിലുള്ള മറ്റൊരു പ്രാദേശിക ബി ജെ പി നേതാവും അനധികൃതമായി വീട്ടിൽ വെള്ളം കയറിയെന്ന് കാണിച്ച് 10000 രൂപ കൈപറ്റിയതായി ആരോപണം ഉണ്ട് ഇതിനെ സംംബദ്ധിച്ച് നല്കിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.