രാജ്യം മുഴുവന്‍ ശ്രദ്ധിച്ച, ചരിത്രപരമായ ചില വിധികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീംകോടതി നടത്തിയത്. വ്യാഴാഴ്ച പുറത്തുവന്ന സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഇപ്പോഴും സജീവമാണ്. വിവാഹേതര ബന്ധം മേലില്‍ ക്രിമിനല്‍ കുറ്റമല്ലെന്നതാണത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ാം വകുപ്പ് റദ്ദാക്കികൊണ്ടായിരുന്നു ആ വിധി.
വിധി പുറത്തുവന്നതോടെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളോടൊപ്പം വിധിയുടെ ഫലമായി സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ ട്രോളിയും നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി.
ട്രോളുകളില്‍ താരമായിരിക്കുന്നതാകട്ടേ, പുരുഷുവും ഭഗീരഥന് പിള്ളയും സരസുവും. ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവനില്‍ പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന ഡയലോഗ് ചേര്‍ത്താണ് ട്രോളുകളുടെ പൂരം.
പട്ടാളക്കാരന് പുരുഷുവിന്റെ വീട്ടിലേക്ക് രാത്രി സരസുവിനെ കാണാന്‍ ഭഗീരഥന്‍പിള്ള എത്തുന്ന രംഗമാണ് ട്രോളുകളില്‍ നിറയുന്നത്. ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ കോമഡി വില്ലന്‍ ഭഗീരഥന്പിള്ളയുടെ ഈ ഡയലോഗ് സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ ഹിറ്റാണ്. ആ രംഗത്തെ കൂട്ടുപിടിച്ചാണ് വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള ട്രോളുകളില്‍ ഭൂരിഭാഗവും എത്തിയിരിക്കുന്നത്.