രാ​മ​ലീ​ല​യു​ടെ ഒ​രു വ​ർ​ഷം; ന​ന്ദി പ​റ​ഞ്ഞ് അ​രു​ണ്‍ ഗോ​പി

മു​ൻ​വി​ധി​ക​ളും കു​പ്ര​ചാ​ര​ണ​ങ്ങ​ളും പൊ​ളി​ച്ചെ​ഴു​തി രാ​മ​ലീ​ല​യും രാ​മ​നു​ണ്ണി​യും മ​ല​യാ​ള മ​ണ്ണി​ൽ പൊ​ന്ന് വി​ള​യി​ച്ചി​ട്ട് ഒ​രു വ​ർ​ഷം.

രാ​മ​ലീ​ല എ​ന്ന സി​നി​മ​യി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​രു​ണ്‍ ഗോ​പി​യു​ടെ ജീ​വി​തം കൂ​ടി​യാ​യി​രു​ന്നു ഈ ​ചി​ത്രം. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് ജ​യി​ലി​ലാ​യ​ത് മു​ത​ലാ​യി​രു​ന്നു രാ​മ​ലീ​ല​യു​ടെ ക​ഷ്ട​കാ​ലം ആ​രം​ഭി​ച്ച​ത്.

റി​ലീ​സ് പ​ല​ത​വ​ണ മാ​റ്റി​വ​ച്ച ചി​ത്രം പ​രാ​ജ​യ​മാ​ണെ​ന്ന് പ​ല​രും വി​ധി​യെ​ഴു​തി. എ​ന്നാ​ൽ ഈ ​മു​ൻ​വി​ധി​ക​ളെ​യെ​ല്ലാം ത​ച്ചു​ട​യ്ക്കു​ന്ന പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് ട്വി​സ്റ്റ് ക​ണ്ട​വ​രെ​ല്ലാം പ​റ​ഞ്ഞു ഈ ​സം​വി​ധാ​യ​ക​ൻ വേ​റെ ലെ​വ​ൽ ആ​ണെ​ന്ന്.

Related posts