മാപ്പ് പറയണം! ലൈംഗീകമായി ഉപദ്രവമെന്നാല്‍ നിങ്ങള്‍ അര്‍ഥമാക്കുന്നത് എന്താണ് ? അവര്‍ നുണപറയുന്നു; തനുശ്രീ ദത്തയ്ക്കു നാന പടേക്കറിന്റെ വക്കീല്‍ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: സി​നി​മാ സെ​റ്റി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രെ ന​ട​ൻ നാ​ന പ​ടേ​ക്ക​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ത​നു​ശ്രീ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ന പ​ടേ​ക്ക​റു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

ത​നു​ശ്രീ വ്യാ​ജ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ർ നു​ണ പ​റ​യു​ന്നു. ആ​രോ​പ​ണ​ത്തി​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​താ​യും പ​ടേ​ക്ക​റു​ടെ അ​ഭി​ഭാ​ഷ​ക​ൻ ശി​രോ​ദ്ക്ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണം നാ​ന പ​ടേ​ക്ക​ർ നി​ഷേ​ധി​ച്ചി​രു​ന്നു. ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വ​മെ​ന്നാ​ൽ നി​ങ്ങ​ൾ അ​ർ​ഥ​മാ​ക്കു​ന്ന​ത് എ​ന്താ​ണ്. സെ​റ്റി​ൽ ത​നി​ക്കൊ​പ്പം അ​മ്പ​തോ നൂ​റോ പേ​രു​ണ്ടാ​കു​മെ​ന്നും നാ​ന പ​ടേ​ക്ക​ർ പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഉ​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ത​നു​ശ്രീ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

ദേ​ശീ​യ​മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ. 2009 ൽ ​പു​റ​ത്തി​റ​ങ്ങി​യ “ഹോ​ണ്‍ ഒ.​കെ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍ നാ​ന പ​ടേ​ക്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ത​നു​ശ്രീ ആ​രോ​പി​ച്ച​ത്.

ത​ന്നെ ബോ​ളി​വു​ഡി​ലെ പ്ര​ശ്സ​ത​നാ​യ താ​രം പീ​ഡി​പ്പി​ച്ചെ​ന്ന് പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ത​നു​ശ്രീ ദ​ത്ത ന​ട​ന്‍റെ പേ​ര് തു​റ​ന്നു പ​റ​യു​ന്ന​ത്. നാ​ന പ​ടേ​ക്ക​ര്‍ സ്ത്രീ​ക​ളോ​ട് ഏ​റ്റ​വും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​യാ​ളാ​ണെ​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രും​ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​റി​ല്ലെ​ന്നും ത​നു​ശ്രീ ആ​രോ​പി​ക്കു​ന്നു. സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​നാ​ണ് അ​യാ​ൾ.

സ്ത്രീ​ക​ളോ​ടു​ള​ള അ​യാ​ളു​ടെ പെ​രു​മാ​റ്റം വ​ള​രെ മോ​ശ​മാ​ണ്. അ​യാ​ൾ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് പ​ര​സ്യ​മാ​യ കാ​ര്യ​മാ​ണ്. കൂ​ടെ​യു​ള​ള സ്ത്രീ​ക​ളെ അ​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ട്.

ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളോ​ട് ഒ​ട്ടും മ​ര്യാ​ദ​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന​വ​നാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ആ​രും അ​യാ​ളെ ചോ​ദ്യം ചെ​യ്യാ​റി​ല്ല. പ​ത്ര​ങ്ങ​ളി​ലോ ചാ​ന​ലു​ക​ളി​ലോ അ​യാ​ളെ​പ്പ​റ്റി ഒ​രു വ​രി പോ​ലും വ​രി​ല്ല.

അ​ക്ഷ​യ്കു​മാ​ർ നാ​ന പ​ടേ​ക്ക​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​നു​ള​ളി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ചെ​യ്തു. ര​ജ​നി​കാ​ന്തി​ന്‍റെ കാ​ല എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത് നാ​ന പ​ടേ​ക്കാ​റാ​യി​രു​ന്നു. മോ​ശ​മാ​ണെ​ന്ന് ഉ​റ​പ്പു​ള​ള​വ​രെ ഇ​ത്ത​ര​ത്തി​ൽ മ​ഹാ​ന​ട​ന്മാ​ര്‍ പോ​ലും അം​ഗീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്ത് മാ​റ്റം വ​രാ​നാ​ണ്..!

ഇ​വ​രെ​പ്പ​റ്റി​യൊ​ക്കെ അ​ണി​യ​റ​യി​ല്‍ ഗോ​സി​പ്പു​ക​ള്‍ ഉ​യ​രും എ​ന്നാ​ല്‍ ആ​രും ഇ​വ​ര്‍​ക്കെ​തി​രെ ഒ​ന്നും ചെ​യ്യി​ല്ല. കാ​ര​ണം അ​വ​രു​ടെ​യെ​ല്ലാം പി​ആ​ര്‍ ടീം ​അ​ത്ര ശ​ക്ത​മാ​ണ്. ഗ്ലാ​മ​ര്‍ റോ​ളു​ക​ള്‍ ചെ​യ്യു​ന്ന ഒ​രാ​ള്‍ ജീ​വി​ത​ത്തി​ലും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന ഒ​രു ത​രം നി​ര്‍​ബ​ന്ധ​മാ​ണ്- ത​നു​ശ്രീ പ​റ​യു​ന്നു.

Related posts