സെപ്റ്റംബറിൽ സെൻസെക്സ് താണത് 6.26 ശതമാനം

മും​ബൈ: ഓ​ഹ​രി​സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ​യും താ​ഴോ​ട്ടു നീ​ങ്ങി​യ​തോ​ടെ 30 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം മാ​സ​മാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി പി​ന്നി​ട്ട​ത്. സെ​പ്റ്റം​ബ​റി​ൽ സെ​ൻ​സെ​ക്സ് 6.26 ശ​ത​മാ​നം (2417.93 പോ​യി​ന്‍റ്) താ​ണു. 2016 ഫെ​ബ്രു​വ​രി​ക്കു ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത വീ​ഴ്ച.

ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 97.03 താ​ണ് 36,227.14ൽ ​ക്ലോ​സ്ചെ​യ്തു. പ​ല​ത​വ​ണ ചാ​ഞ്ചാ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. നി​ഫ്റ്റി 47.1 പോ​യി​ന്‍റ് താ​ണു. 10,930.45ൽ ​അ​വ​സാ​നി​ച്ചു. ചെ​റി​യ ക​ന്പ​നി​ക​ൾ​ക്കും ഇ​ട​ത്ത​രം ക​ന്പ​നി​ക​ൾ​ക്കും ആ​റു​ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. ക​ന്പോ​ള​ത്തി​ന്‍റെ അ​ന്ത​ർ​ധാ​ര ഭീ​തി​യു​ടേ​താ​ണ്.

1500 ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് റി​സ​ർ​വ് ബാ​ങ്ക് റ​ദ്ദാ​ക്കു​മെ​ന്ന സം​സാ​ര​മു​ണ്ട്. വേ​ണ്ട​ത്ര മൂ​ല​ധ​ന​മി​ല്ലാ​ത്ത​വ​യാ​ണ് ഇ​വ. മി​ക്ക​തും ഓ​ഹ​രി​വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്തി​ട്ടു​മി​ല്ല. യെ​സ് ബാ​ങ്കി​നു പി​ന്നാ​ലെ ബ​ന്ധ​ൻ ബാ​ങ്കി​നെ​തി​രേ ന​ട​പ​ടി വ​ന്ന​തു സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ച്ചു.

Related posts