ശശി സേഫ്…! പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല; ലൈംഗികാരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്

പാലക്കാട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂർ റേഞ്ച് ഐജി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസിൽ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നൽകിയില്ലയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ശശിക്കെതിരേ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ നിലവിൽ സിപിഎമ്മിന്‍റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.

Related posts